Monday, 23 May 2011

Puthakulam Road inaguration

കോട്ടയം: നഗരസഭ ഒന്നാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനവും റോഡിന്റെ നാമകരണവും നടന്നു. റോഡിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പിയും മുന്‍ നഗരസഭ അംഗമായ ജേക്കബ് മാത്യു കുളങ്ങരയുടെ (രാജു പൂത്താംകുളം) പേരിലുള്ള റോഡിന്റെ നാമകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു സന്തോഷ് കുമാറും നിര്‍വഹിച്ചു.

വൈസ് ചെയര്‍മാന്‍ ജോമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി.ജെ വര്‍ഗീസ്, പീറ്റര്‍ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, മോഹന്‍ കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment