Tuesday, 24 May 2011

Jose K. Mani wins with a massive mandate





May 17 2009

കോട്ടയം: കോട്ടയം പാര്ലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തില് റിക്കാര്ഡ് ഭൂരിപക്ഷത്തോടെ കേരള കോണ്ഗ്രസ്- എമ്മിലെ ജോസ് കെ.മാണി ലോക്സഭ യിലേക്ക്.

71,570 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎമ്മിലെ സുരേഷ് കുറുപ്പിനെക്കാള് ജോസ് നേടിയത്.
പോള് ചെയ്ത വോട്ടുകളില് 40,4962 വോട്ടുകള് ജോസ് കെ മാണിയും 33,3392 വോട്ട് സുരേഷ് കുറുപ്പും നേടി.

ബിജെപി സ്ഥാനാര്ഥി അഡ്വ.നാരായണന് നമ്പൂതിരിക്ക് 37,422 വോട്ടു ലഭിച്ചു. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പി നെക്കാള് പതിനയ്യായിരം വോട്ടിന്റെ കുറവുണ്ടായി.

ബിഎസ്പിയുടെ സ്പെന്സര് മാര്ക്കസ് 11,432 വോട്ടുനേടി. കെ.എം മാണിയുടെ തട്ടകമായ പാലായില് ജോസ് കെ. മാണിക്ക് ഭൂരിപക്ഷം 24,351 വോട്ടുകള്. കടുത്തുരുത്തിയില് 20,282 വോട്ടുകളുടെ ഭൂരിഭക്ഷം. പുതുപ്പള്ളിയില് ഭൂരിപക്ഷം 16,466.

ഇടതുമുന്നണി പ്രതീക്ഷവച്ച കോട്ടയം അസംബ്ളി മണ്ഡലത്തിലും ജോസ് കെ മാണി 1459 വോട്ടുകള് അധികം നേടി. പിറവത്ത് 7368, ഏറ്റുമാനൂരില് 3621 വീതം ഭൂരിപക്ഷമുണ്ട്. 15000 വോട്ട് സുരേഷ് കുറുപ്പ് ലീഡ് നേടുമെന്ന് ഇടതുമുന്നണി അവകാശപ്പെട്ട വൈക്കത്ത് കുറുപ്പിന് 1827 വോട്ടുകളുടെ ലീഡേ ലഭിച്ചുള്ളു.
പഞ്ചായത്തുകളില് ജോസ് കെ. മാണിക്ക് ഏറ്റവും കൂടുതല് ഭൂരിപക്ഷം നല്കിയത് രാമപുരമാണ് - 3442 വോട്ട്. പാലാ മുനിസിപ്പാലിറ്റി 3067 വോട്ട് ഭൂരിപക്ഷം നല്കി. കടനാട് 2870, മുത്തോലി 2481, ഭരണങ്ങാനം 2068, കരൂര് 1955, എലിക്കുളം 1689, മീനച്ചില് 1440, മേലുകാവ് 1363, തലപ്പുലം 1340, കൊഴുവനാല് 1279, മൂന്നിലവ് 789, തലനാട് 462 എന്നീ ക്രമത്തിലാണ് ജോസ് കെ. മാണിയുടെ ലീഡ്. 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ഉയര്ന്ന ലീഡ് നേടിയ ജോസ് കെ. മാണി എല്.ഡി.എഫിനു മുന്തൂക്കമുള്ള ബൂത്തുകളിലും വ്യക്തമായ ലീഡ് നേടി. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ് ജോസ് കെ. മാണി 2004-ലെ പരാജയത്തിനു കണക്കുതീര്ത്തത്.

No comments:

Post a Comment