Thursday 30 June 2011

IIMC: My dream project: Jose K Mani MP

ഐ.ഐ.എം.സി സ്വപ്‌ന പദ്ധതി :ജോസ്‌ കെ.മാണി എം.പി
ന്യൂഡല്‍ഹി : കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ച ഐ.ഐ.എം.സി കോട്ടയത്ത്‌ മടങ്ങിവന്നതില്‍ സന്തോഷമുണ്ടെന്ന്‌ ജോസ്‌ കെ.മാണി എം.പി
പറഞ്ഞു.
എന്റെ സ്വപ്‌ന പദ്ധതിയാണ്‌ ഐ.ഐ.എം.സി. അക്ഷരനഗരിയായ കോട്ടയത്തിന്‌ സമര്‍പ്പിക്കുന്ന ദക്ഷിണയാണ്‌ ഇത്‌. കേന്ദമന്ത്രി അംബികാസോണിയുമായി നടത്തിയ നികന്തര ചര്‍ച്ചകളുടെ ഫലമായാണ്‌ ഐ.ഐ.എം.സി അനുവദിച്ചത്‌. വിജയപുരം പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.
കോട്ടയം സെന്റര്‍ ദക്ഷിണമേഖല കേന്ദ്രമാണ്‌. അഞ്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കും. 52 കോടി ഒന്നാം ഘട്ടത്തില്‍ അനുവദിക്കുന്ന പദ്ധതി പൂര്‍ണ്ണമായും കേന്ദ്ര പദ്ധതിയാണ്‌.

IIMC centre : State to handover land tomorrow

Kottayam,June 30 2011 : The state government will hand over an order allotting 4.2 acres of land in the Vijayapuramgramapanchayath in the outskirts of the town,to the centrally sponsored Indian Institute of Mass Communication (IIMC)tomorrow,informed Jose K Mani MP.The IIMC centre is planned here as a South Indian regional centre.The centre will spend a sum of Rs 52 crores ,in thefirst phase of the project.It is against heavy odds that the long standing dream of Kottayam is being realised throughthe implementation of the much delayed project,for which,the local MP has given top priority.

ഐ.ഐ.എം.സി : സ്ഥലം ഇന്ന്‌ കൈമാറും
കോട്ടയം : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷന്‍ വിജയപുരം പഞ്ചായത്തില്‍ 4.2 ഏക്കര്‍ വിട്ടുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ഇന്ന്‌(01.07.2011) കേന്ദ്രത്തിന്‌ കൈമാറും. ഇത്‌ കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ്‌.
ഐ.ഐ.എം.സിയുടെ ദക്ഷിണമേഖല കേന്ദ്രമാണ്‌ കോട്ടയത്ത്‌ ആരംഭിക്കുന്നത്‌. ഒന്നാം ഘട്ടം എന്ന നിലയില്‍ 52 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ ചെലവിലായിരിക്കും സെന്റര്‍ ആരംഭിക്കുക. കേരളം, കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്‌, ഗോവ തുടങ്ങിയ ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കോട്ടയം സെന്റര്‍ ആരംഭിക്കുന്നത്‌. കോട്ടയത്തിന്‌ പുറമെ ഐസ്‌ വാള്‍, വിദര്‍ഭ ജമ്മു എന്നിവിടങ്ങളിലാണ്‌ പുതിയ സെന്ററുകള്‍ തുടങ്ങുന്നത്‌.
കോട്ടയത്ത്‌ സ്ഥലം അനുവദിക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ച മാസ്‌ കമ്മ്യൂണിക്കേഷന്‍ റീജിയണല്‍ സെന്റര്‍ കോട്ടയത്ത്‌ മടങ്ങിയെത്തിയത്‌ ജോസ്‌ കെ.മാണി എം.പിയുടെ ശ്രമഫലമാണ്‌. ഇക്കൊല്ലം ജനുവരി 20 നാണ്‌ കഴിഞ്ഞ സര്‍ക്കാര്‍ സെന്റര്‍ കൊല്ലത്ത്‌ അനുവദിക്കാന്‍ തീരുമാനിച്ചത്‌.
കഴിഞ്ഞകൊല്ലം ആഗസ്റ്റിലാണ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ കോട്ടയത്ത്‌ തുടങ്ങുന്നതിന്‌ ആവശ്യമായ സ്ഥലം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി കേരള ചീഫ്‌ സെക്രട്ടറിക്ക്‌ കത്തെഴുതുന്നത്‌. ജോസ്‌ കെ.മാണി നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. തുടര്‍ന്ന്‌ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എം.പി ചീഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നല്‍കി. വിജയപുരം പഞ്ചായത്തിലുള്ള സ്ഥലം പരിശോധിക്കാന്‍ കോട്ടയം ജില്ല കളക്‌ടര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. വിജയപുരത്തുള്ള 4.7 ഏക്കര്‍ സ്ഥലം സെന്ററിന്‌ അനുവദിക്കുന്നതില്‍ തടസമില്ലെന്ന്‌ കളക്‌ടര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
വിഷയം പരിഗണിച്ച അത്തത്തെ മുഖ്യമന്ത്രിവി.എസ്‌ അച്യുതാനന്ദന്‍ റവന്യു വകുപ്പിന്റെ അഭിപ്രായത്തിനായി ഫയല്‍ അന്നത്തെ റവന്യു മന്ത്രി കെ.പി രാജേന്ദ്രനു നല്‍കി. കൊല്ലം പള്ളിമണ്‍ വില്ലേജില്‍ രണ്ടു ഹെക്‌ടര്‍ സ്ഥലം സെന്ററിന്‌ അനുവദിക്കാന്‍ തയ്യാറാണെന്ന്‌ റവന്യു മന്ത്രി അറിയിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ താല്‍പര്യപ്രകാരമാണ്‌ ഇതെന്നു കെ.പി രാജേന്ദ്രന്‍ സൂചിപ്പിച്ചു. സെന്റര്‍ കൊല്ലത്ത്‌ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എം.എ ബേബിയും അറിയിച്ചു.
തന്റെ ശ്രമഫലമായി കോട്ടയത്തിന്‌ ലഭിച്ച അന്താരാഷ്‌ട്ര സ്ഥാപനത്തെ അട്ടിമറിക്കാനുള്ള തീരുമാനത്തിനെതിരെ ജോസ്‌ കെ.മാണി അന്നത്തെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ കണ്ടു. തുടര്‍ന്ന്‌ സ്ഥാപനം കോട്ടയത്ത്‌ തന്നെ തുടങ്ങാന്‍ അന്നത്തെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി മന്ത്രിസഭാ യോഗത്തിന്‌ സമര്‍പ്പിക്കാനും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിന്‌ വിരുദ്ധമായി സെന്റര്‍ കൊല്ലത്ത്‌ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന്‌ ജോസ്‌ കെ.മാണി അന്നത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കണ്ടെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടനെ ജോസ്‌ കെ.മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി ജോസഫിനേയും കണ്ട്‌ നിവേദനങ്ങള്‍ നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഫയല്‍ പുന:പരിശേധിച്ചു. ജോസ്‌ കെ.മാണിയുടെ ആവശ്യം ന്യായമാണെന്നും സെന്ററിന്‌ ആവശ്യമായ സ്ഥലം കോട്ടയത്ത്‌ അനുവദിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി ജോസഫും തീരുമാനിച്ചു. തുടര്‍ന്ന്‌ ഫയല്‍ ജൂണ്‍ 29 ന്‌ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക്‌ വന്നു. ഈ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
1965 ഓഗസ്റ്റ്‌ 17 ന്‌ ഇന്ദിരാഗാന്ധി ഇന്‍ഫര്‍മേഷന്‍ മന്തിയായിരിക്കെയാണ്‌ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‌ കീഴില്‍ ഐ.ഐ.എം.സി സ്ഥാപിച്ചത്‌.മാധ്യമരംഗത്തെ അന്താരാഷ്‌ട്ര പ്രശസ്‌തര്‍, യുണസ്‌കോ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ ഒരു ടീമാണ്‌ ഡോ.സ്‌കറാമിന്റെ നേതൃത്വത്തില്‍ ഐ.ഐ.എം.സിയുടെ ബ്ലൂപ്രിന്റ്‌ തയ്യാറാക്കിയത്‌.മാധ്യമരംഗത്തെ ഗവേഷണവും ഉപരിപഠനവുമായിരുന്നു ലക്ഷ്യം.പില്‍കാലത്ത്‌ മാധ്യമരംഗത്തെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സായി യുനെസ്‌കോ ഐ.ഐ.എം.സിയെ അംഗീകരിച്ചു.പ്രിന്റ്‌ ജേണലിസം,ഫോട്ടോ ജേണലിസം,റേഡിയോ ജേണലിസം,ടെലിവിഷന്‍ ജേണലിസം, ഡെവലെപ്‌മെന്റ്‌ കമ്മ്യൂണിക്കേഷന്‍, പബ്ലിക്ക്‌ റിലേഷന്‍സ്‌, പരസ്യം തുടങ്ങിയ മേഖലകളില്‍ ക്ലാസ്സുകളും പരിശീലന പരിപാടികളും ഐ.ഐ.എം.സി നല്‍കുന്നുണ്ട്‌.
രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചക്ക്‌ ഉതകുന്ന തരത്തില്‍ മാധ്യമങ്ങളുടെ സഹായത്തോടെ പരിശീലനവും ഗവേഷണവും നടത്തുക, കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളിലെ പബ്ലിക്ക്‌ റിലേഷന്‍സ്‌-ഇന്‍ഫര്‍മേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കുക, പൊതു സ്വകാര്യ മേഖലകളിലെ പബ്ലിക്ക്‌ റിലേഷന്‍സിനാവശ്യമായ പരിശീലനവും ഗവേഷണവും ഒരുക്കുക,മാസ്‌ കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലക്‌ചറുകളും സെമിനാറുകളും നടത്തുക.സര്‍വകലാശാലള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി യോജിച്ച്‌ ഗവേഷണങ്ങള്‍ നടത്തുക തുടങ്ങി വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ്‌ ഐ.ഐ.എം.സിക്കുള്ളത്‌.
8 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരദ്ധ്യാപകന്‍ എന്നതാണ്‌ ഐ.ഐ.എം.സിയിലെ കണക്ക്‌.ആയിരം അപേക്ഷകരില്‍ നാലുപേര്‍ക്കാണ്‌ ശരാശരി പ്രവേശനം ലഭിക്കുക.പ്രൊ.കെ.എം ശ്രീവാസ്‌തവ,ഡോ.ജെ ജെത്‌വനൈ, പ്രൊ.രാഘവാചാരി തുടങ്ങിയ അതീവശ്രേഷ്‌ഠന്മാരുടെ ഒരു നിരയാണ്‌ ഇതിന്റെ നേതൃസ്ഥാനത്തുള്ളത്‌.പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സുനിത്‌ ടണ്ടനാണ്‌ ഡയറക്‌ടര്‍.ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ ഉദ്യേഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കുന്നതും ഐ.ഐ.എം.സിയാണ്‌.ബൊഫേഴ്‌സ്‌ കേസ്‌ പുറത്തുകൊണ്ടുവന്ന ചിത്രാ സുബ്രമഹ്ന്യനും.ഹിന്ദുസ്ഥാന്‍ ടൈംസ്‌ എഡിറ്റര്‍ പ്രകാശ്‌ പത്ര, ലോക്‌സഭ ടി വി എഡിറ്റര്‍ വര്‍ത്തിതനന്ദ തുടങ്ങി ഒരു വലിയ നിര പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഐ.ഐ.എം.സിക്കുണ്ട്‌.

Wednesday 25 May 2011

HNL will be retained in the public sector : Vilasrao Desmukh

Velloor,September 7 2010 : The UPA government at the centre is committed to protect the Hindustan Newsprint unit here as well as many other similar premier concerns in the country in the public sector itself,maintained Vilasrao Desmukh, Union minister for Heavy Industries and Public Enterprises here on Monday.

Speaking at a public meet held in connection with his visit to the HNL ,the union minister affirmed that the HNL unit is one of the best in the newsprint production sector of the country.However,productivity has to be increased in view of the fact that the days of monopoly in the market is over,he reminded.S.N Bhattacharyya ,Chairman and Managing Director,Hindustan Paper Corporation Ltd,Harbhajan Singh , union joint secretary,MPs' Jose K Mani and,AntoAntony Mons Joseph MLA,INTUC state president R Chandarsekharan ,HNL managing director M V Narasimha Rao and HNL Employees Association secretary T. Gopi Das are also seen.

Young Achiever Award for Jose K Mani MP

Tuesday 24 May 2011

Visting Kottayam Medical College Mortuary


Videolink:
Jose K Mani M.P visiting Mortuary of Kottayam Medical College after mob made complaint about the precarious and putrid condition of it.


October 5 2010

Jose K. Mani wins with a massive mandate





May 17 2009

കോട്ടയം: കോട്ടയം പാര്ലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തില് റിക്കാര്ഡ് ഭൂരിപക്ഷത്തോടെ കേരള കോണ്ഗ്രസ്- എമ്മിലെ ജോസ് കെ.മാണി ലോക്സഭ യിലേക്ക്.

71,570 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎമ്മിലെ സുരേഷ് കുറുപ്പിനെക്കാള് ജോസ് നേടിയത്.
പോള് ചെയ്ത വോട്ടുകളില് 40,4962 വോട്ടുകള് ജോസ് കെ മാണിയും 33,3392 വോട്ട് സുരേഷ് കുറുപ്പും നേടി.

ബിജെപി സ്ഥാനാര്ഥി അഡ്വ.നാരായണന് നമ്പൂതിരിക്ക് 37,422 വോട്ടു ലഭിച്ചു. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പി നെക്കാള് പതിനയ്യായിരം വോട്ടിന്റെ കുറവുണ്ടായി.

ബിഎസ്പിയുടെ സ്പെന്സര് മാര്ക്കസ് 11,432 വോട്ടുനേടി. കെ.എം മാണിയുടെ തട്ടകമായ പാലായില് ജോസ് കെ. മാണിക്ക് ഭൂരിപക്ഷം 24,351 വോട്ടുകള്. കടുത്തുരുത്തിയില് 20,282 വോട്ടുകളുടെ ഭൂരിഭക്ഷം. പുതുപ്പള്ളിയില് ഭൂരിപക്ഷം 16,466.

ഇടതുമുന്നണി പ്രതീക്ഷവച്ച കോട്ടയം അസംബ്ളി മണ്ഡലത്തിലും ജോസ് കെ മാണി 1459 വോട്ടുകള് അധികം നേടി. പിറവത്ത് 7368, ഏറ്റുമാനൂരില് 3621 വീതം ഭൂരിപക്ഷമുണ്ട്. 15000 വോട്ട് സുരേഷ് കുറുപ്പ് ലീഡ് നേടുമെന്ന് ഇടതുമുന്നണി അവകാശപ്പെട്ട വൈക്കത്ത് കുറുപ്പിന് 1827 വോട്ടുകളുടെ ലീഡേ ലഭിച്ചുള്ളു.
പഞ്ചായത്തുകളില് ജോസ് കെ. മാണിക്ക് ഏറ്റവും കൂടുതല് ഭൂരിപക്ഷം നല്കിയത് രാമപുരമാണ് - 3442 വോട്ട്. പാലാ മുനിസിപ്പാലിറ്റി 3067 വോട്ട് ഭൂരിപക്ഷം നല്കി. കടനാട് 2870, മുത്തോലി 2481, ഭരണങ്ങാനം 2068, കരൂര് 1955, എലിക്കുളം 1689, മീനച്ചില് 1440, മേലുകാവ് 1363, തലപ്പുലം 1340, കൊഴുവനാല് 1279, മൂന്നിലവ് 789, തലനാട് 462 എന്നീ ക്രമത്തിലാണ് ജോസ് കെ. മാണിയുടെ ലീഡ്. 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ഉയര്ന്ന ലീഡ് നേടിയ ജോസ് കെ. മാണി എല്.ഡി.എഫിനു മുന്തൂക്കമുള്ള ബൂത്തുകളിലും വ്യക്തമായ ലീഡ് നേടി. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ് ജോസ് കെ. മാണി 2004-ലെ പരാജയത്തിനു കണക്കുതീര്ത്തത്.

Jose K Mani alongwith Oomen Chandy ,waves supporters

Kottayam,March 16 2009 : Even as the Congress and the UDF is yet to come up with a full scale candidates’ list across the state, the first election convention of  the front in the state  for  the  forthcoming polls was held here today adding momentum to the campaigning of  Kerala Congress (M) nominee Jose K Mani in the Kottayam segment,in the presence of  a mammoth gathering of workers belonging to constituent parties and a slew of  state and district level UDF leaders.

Inaugurating the convention,union Overseas Indian affairs minister  Vayalar Ravi said that when political parties often comes up with a development plank during poll eve,the United Progressive Alliance led by the Congress is facing the polls this time by highlighting the fact that the basement for  development and economic growth has already been laid by the present government led by Dr Manmohan Singh and one should vote for carrying the progress of  the country forward with continued support.Also,the votes are sought for strengthening the secular fabric of the country,he said.
Exhorting UDF workers to consider themselves as a candidate in the polls and work unitedly to beat the anti-people LDF  government , Opposition leader Oomen Chandy said that it has become clear that the LDF and CPM would join with any terrorist or religious fundamentalist group for the sake of just two votes and would whitewash it from the glare of the common people.With the current polls,the mask of morality  carried by the CPM has fallen in the wayside,he ridiculed.He said that the present polls has a mission to ensure the romping home of the UPA alliance and ensure the protection of secularism in the country and when members of the  parliament stood up and  raised their hands in support of the government,Jose K Mani should also be one among them,he declared,to the cheers of  those assembled.

Jose K Mani said that he viewed the contest in Kottayam as not between two or more individuals but a fight of two political fronts.The UPA government has to come to power again for leading the country’s growth and secular credentials on the one hand and the LDF government here has to be opposed for its anti-people policies on the other ,he said.He promised to be one among the masses always , if elected.

Kerala Congress leaders’ K M Mani,R Balakrishna Pillai, T M Jacob,UDF convenor P P Thankachan, MLAs’ C F Thomas, G Karthikeyan,K C Joseph, P C George ,Joseph M Puthuserry, Thomas Chazhikadan, Thomas Unniyadan  , Prof N Jayaraj and others attended.