ഐ.ഐ.എം.സി സ്വപ്‌ന പദ്ധതി :ജോസ് കെ.മാണി എം.പി
ന്യൂഡല്‍ഹി : കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ച ഐ.ഐ.എം.സി കോട്ടയത്ത് മടങ്ങിവന്നതില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി എം.പി
പറഞ്ഞു.
എന്റെ സ്വപ്‌ന പദ്ധതിയാണ് ഐ.ഐ.എം.സി. അക്ഷരനഗരിയായ കോട്ടയത്തിന് സമര്‍പ്പിക്കുന്ന ദക്ഷിണയാണ് ഇത്. കേന്ദമന്ത്രി അംബികാസോണിയുമായി നടത്തിയ നികന്തര ചര്‍ച്ചകളുടെ ഫലമായാണ് ഐ.ഐ.എം.സി അനുവദിച്ചത്. വിജയപുരം പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.
കോട്ടയം സെന്റര്‍ ദക്ഷിണമേഖല കേന്ദ്രമാണ്. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 52 കോടി ഒന്നാം ഘട്ടത്തില്‍ അനുവദിക്കുന്ന പദ്ധതി പൂര്‍ണ്ണമായും കേന്ദ്ര പദ്ധതിയാണ്.
No comments:
Post a Comment